0 Comments

ഹെക്ടർ എസ്‌യുവിയുമായി എംജി മോട്ടോർ ഇന്ത്യയിൽ എത്തിയിട്ട് രണ്ട് വർഷമായി. ഇപ്പോൾ, കമ്പനി ഹെക്ടറിനായി ഒരു പുതിയ ഷൈൻ വേരിയന്റ് പുറത്തിറക്കി. 14.52 ലക്ഷം (എക്സ്-ഷോറൂം) മുതൽ വിലയുള്ള എംജി ഹെക്ടർ ഷൈൻ നിലവിലുള്ള സൂപ്പർ, സ്മാർട്ട് വേരിയന്റുകൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ഹെക്ടറിന്റെ സൂപ്പർ, സ്മാർട്ട് വേരിയന്റുകൾക്കിടയിലാണ് ശ്രേണിയിലെ പുത്തൻ മിഡ് വേരിയന്റ് സ്ഥാനം പിടിക്കുന്നത്. ഇതോടെ, എംജി ഹെക്ടർ ശ്രേണി വിപുലീകരിക്കുക മാത്രമല്ല, ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സ് നൽകുകയും, ഷൈൻ വേരിയന്റിൽ പെട്രോൾ എഞ്ചിനൊപ്പം CVT ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിലൂടെ ഓട്ടോമാറ്റിക് വേരിയന്റുള്ള ഹെക്ടറിനെ മുമ്പത്തേക്കാൾ കൂടുതലായി നിർമ്മാതാക്കൾ ആക്സസിബിളാക്കിയിരിക്കുകയാണ്.

ഹെക്ടറിന്റെ ഈ പുതിയ മിഡ്-സ്പെക്ക് വകഭേദം സെക്കന്റ് ഫ്രം-ബേസ് സൂപ്പർ ട്രിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ ചില അധിക ഫീച്ചറുകളും ലഭിക്കുന്നു. ഹെക്ടറിൽ ആദ്യമായി അവതരിപ്പിച്ച ഒരു പുതിയ സിംഗിൾ-പാൻ സൺറൂഫാണ് ഏറ്റവും പ്രധാനപ്പെട്ട നവീകരണം. ഇതുവരെ, ഹെക്ടർ അതിന്റെ ടോപ്പ്-സ്പെക്ക് ഷാർപ്പ് ട്രിമിൽ ഒരു പനോരമിക് സൺറൂഫിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഷൈൻ വേരിയന്റിൽ ഒറ്റ-പാളി സൺറൂഫ് ആണ് ലഭിക്കുന്നത്.143 എച്ച്പി 1.5 ലിറ്റർ ടർബോ-പെട്രോൾ, 170 എച്ച്പി 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ മിഡ്-സ്പെക്ക് ഹെക്ടർ ഷൈൻ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി വരുന്നു, അതേസമയം ടർബോ-പെട്രോൾ എഞ്ചിനും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *