0 Comments

കൊച്ചി: നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍.റിലയന്‍സ് ജിയോയുമായുള്ള പ്രത്യേക പങ്കാളിത്തത്തിലാണ് ഏറ്റവും പോപ്പുലറായ നോക്കിയ സി-സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ഭാഗമായ, നോക്കിയ സി20 പ്ലസ് പുറത്തിറക്കിയത്. ഉപഭോക്താക്കള്‍ക്ക് ജിയോ എക്സ്‌ക്ലൂസീവ് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാനുള്ള ഓഫറുമായാണ് നോക്കിയ സി-സീരീസ് എത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് ജിയോ എക്സ്‌ക്ലൂസീവ് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാനുള്ള ഓഫറുമായാണ് നോക്കിയ സി-സീരീസ് എത്തുന്നത്. കൂടാതെ 10% അല്ലെങ്കില്‍ 1000 രൂപ (ഏതാണോ കുറഞ്ഞത് അത്) മുന്‍കൂര്‍ വിലയില്‍ ഇളവുണ്ടാവും. ഉത്സവ സീസണിന് മുന്നോടിയായി ജിയോ എക്സ്‌ക്ലൂസീവ് പ്രോഗ്രാമിന്റെ ഭാഗമായുള്ള 4000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

6.5 എച്ച്ഡി പ്ലസ് ഡിസ്പ്ലേ, രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്, 1.6 ജിഗാഹെട്സ് ഒക്ടാ-കോര്‍ പ്രോസസര്‍, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം (ഗോ എഡിഷന്‍) തുടങ്ങിയ സവിശേഷതകളുള്ള നോക്കിയ സി20 പ്ലസ് ജോലിയിലും പഠനത്തിലും വിനോദത്തിലും ഉപഭോക്താക്കളുടെ വിശ്വസനീയ സാങ്കേതിക പങ്കാളിയായി പ്രവര്‍ത്തിക്കും. നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ എല്ലാ ഗുണനിലവാരത്തോടൊപ്പം, ഫെയ്സ് അണ്‍ലോക്ക് പോലുള്ള പ്രൈവസി ഫീച്ചറുകളും പുതിയ സ്മാര്‍ട്ട് ഫോണിനുണ്ട്. മനോഹരമായ ഡിസൈനിലെത്തുന്ന ഫോണിന് ഒരു വര്‍ഷത്തെ റീപ്ലേസ്മെന്റ് ഗ്യാരന്റിയും കമ്പനി ഉറപ്പ് നല്‍കുന്നു. നോക്കിയ സി സീരീസില്‍ ഉള്‍പ്പെടുന്ന നോക്കിയ സി01 പ്ലസ്, നോക്കിയ സി30 എന്നിവയും ഈ ഉത്സവ സീസണില്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *