0 Comments

ലോര്‍ഡ്സ്: ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും മികിവില്‍ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിങ്ങിയ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയിലാണ്.

രാഹുൽ 127 റൺസോടെയും വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ഒരു റണ്ണോടെയും ക്രീസിൽ. ഓപ്പണർ രോഹിത് ശർമ (145 പന്തിൽ 83), ചേതേശ്വർ പൂജാര (23 പന്തിൽ ഒൻപത്), ക്യാപ്റ്റൻ വിരാട് കോലി (103 പന്തിൽ 42) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. രോഹിത് ശർമ, ചേതേശ്വർ പൂജാര എന്നിവരെ ജയിംസ് ആൻഡേഴ്സനാണ് പുറത്താക്കിയത്. ഒലി റോബിൻസനാണ് വിരാട് കോലിയുടെ വിക്കറ്റ്.

രാഹുൽ – രോഹിത് ശർമ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 263 പന്തിൽ ഇവർ കൂട്ടിച്ചേർത്തത് 126 റൺസ്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം രാഹുൽ മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് കൂടി തീർത്തു. ഇത്തവണ 208 പന്തിൽ 117 റൺസാണ് ഇരുവരും സ്കോർ ബോർഡിൽ എത്തിച്ചത്. 212 പന്തിൽ ഒൻപത് ഫോറും ഒരു സിക്സും സഹിതമായിരുന്നു രാഹുലിന്റെ ആറാം ടെസ്റ്റ് സെഞ്ചുറി. തുടക്കത്തിൽ തീരെ പതുക്കെ റൺസ് കണ്ടെത്തിയ രാഹുൽ 137 പന്തിലാണ് അർധസെഞ്ചുറി കടന്നത്. ഇതിനിടെ ആകെ നേടിയത് രണ്ടു ഫോറും ഒരു സിക്സും. ലോർഡ്സ് മൈതാനത്ത് സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ഓപ്പണറാണ് രാഹുൽ.

 

Leave a Reply

Your email address will not be published. Required fields are marked *