0 Comments

മ​സ്​​ക​ത്ത്​: ഒ​മാ​നും ഇ​ന്ത്യ​യും ഖ​ന​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഖനന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഒമാനും  ഇന്ത്യയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. ഒമാന്‍ ഊര്‍ജ്ജ – ധാതു മന്ത്രാലയവും ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡും ഖനന മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടതായി ഒമാന്‍ ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റും ഒ​മാ​ൻ ഊ​ർ​ജ​ധാ​തു മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലിം അ​ൽ ഔ​ഫി​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. ധാ​തു ഖ​ന​ന മേ​ഖ​ല​യി​ലെ നൂ​ത​ന രീ​തി​ക​ളും ഖ​ന​ന വ്യ​വ​സാ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ത്തും പ​ര​സ്​​പ​രം കൈ​മാ​റു​ക​യാ​ണ്​ സ​ഹ​ക​ര​ണം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഘനധാതുക്കളും അപൂര്‍വ മൃത്തുക്കളും (Rare earths) ഖനനം ചെയ്ത്, സംസ്‌കരിച്ച് ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്.

Leave a Reply

Your email address will not be published. Required fields are marked *