0 Comments

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ത​ലേ ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് 14 വി​ഭ​ജ​ന​ഭീ​തി​യു​ടെ അ​നു​സ്മ​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​നം. വി​ഭ​ജ​ന​ത്തി​ന്‍റെ മു​റി​പ്പാ​ടു​ക​ൾ മ​റ​ക്കാ​നാ​കി​ല്ലെ​ന്നും ഭി​ന്ന​ത​യും അ​നൈ​ക്യ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരന്‍മാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിഭജന ഭീതിയുടെ ഈ ഓര്‍മദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 14 പാകിസ്താന്‍ സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ദിവസമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *