0 Comments

മ​ല​പ്പു​റം: സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ(44)​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകള്‍ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു.

സുരേഷിനെ മര്‍ദ്ദിച്ച ശേഷം അക്രമിസംഘം വലിച്ചിഴച്ച് കൊണ്ടുപോവുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നെന്നും അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമത്തിലായിരുന്നു സുരേഷെന്നും ബന്ധുക്കള്‍ പറഞ്ഞു.

പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *