0 Comments

ടോക്യോ: വടക്കൻ ജപ്പാൻ തീരത്ത്​ ഒരു ചരക്ക് കപ്പൽ നെടുകെ പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ് ,​ ഫിലിപ്പീൻസ് പൗരന്മാരായ 21 ജീവനക്കാരെ രക്ഷപെടുത്തിയെന്ന് ജപ്പാൻ തീരസേന അറിയിച്ചു. പനാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിംസൺ പൊളാരിസ് എന്ന ചരക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്.

മരച്ചീളുകളുമായി തായ്​ലൻഡിൽ നിന്ന് വന്ന ‘ക്രിംസൺ പോളറിസ്’​ കപ്പലിന്​ 39,910 ടണ്ണാണ്​ ഭാരം. മൺതിട്ടയിൽ കുടുങ്ങിയ കപ്പൽ പിന്നീട്​ സ്വയം സ്വതന്ത്രമായെങ്കിലും മോശം കാലാവസ്​ഥ കാരണം ബുധനാഴ്ച ഹച്ചിനോഹെ തുറമുഖത്തിന്​ നാലു കിലോമീറ്റർ അകലെ നങ്കൂരമിട്ടു​. ​വ്യാഴ​ാഴ്ച രാവിലെയാണ് കപ്പൽ​ രണ്ടായി പിളർന്നത്​.  രക്ഷാ പ്രവർത്തനത്തിൽ മൂന്ന് വീതം പട്രോൾ ബോട്ടുകളും എയർക്രാഫ്റ്റുകളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *