0 Comments

ബാഴ്​സലോണ ​വിട്ട്​ ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയിലെത്തിയതോടെ സൂപ്പർ താരം ലയണൽ മെസ്സി താമസിക്കുന്ന പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയൽ മോസുവാണ്​​ ഇപ്പോൾ വാർത്താകേന്ദ്രം. ഒരു രാത്രി ഈ ഹോട്ടലിൽ താമസിക്കാൻ 17.5 ലക്ഷം രൂപ വാടക നൽകണം. അര്‍ജന്റീനിയന്‍ താരത്തിന് ഏറ്റവും മികച്ച സ്വീകരണം ഉറപ്പിക്കാനാണ് പാരീസ് സെന്റ് ജെർമെയ്ൻ (പി എസ് ജി) ഫുട്‌ബോള്‍ ക്ലബ് ആഡംബര ഹോട്ടലിൽ താമസമൊരുക്കിയത്.

ഫൈവ്​ സ്​റ്റാർ ഹോട്ടൽ മുറിയുടെ ചിത്രങ്ങള​ും പുറത്തുവന്നു. സ്വിമ്മിങ്​ പൂൾ, സിനിമ ഹാൾ, ആഡംബര റസ്​റ്ററൻറ്​ എന്നിവ അടങ്ങിയതാണ്​ ഹോട്ടൽ. പാരീസി​െൻറ ഏറ്റവും ഹൃദയഭാഗത്താണ്​ ഹോട്ടൽ സ്​ഥിതിചെയ്യുന്നത്​. പാരീസി​െൻറ മനോഹാരിതയും ആകാശ കാഴ്​ചകളും ആസ്വദിക്കാനും സാധിക്കും. പി.എസ്​.ജി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കു​േമ്പാൾ പാർപ്പിക്കുക ഈ ആഡംബര ​േഹാട്ടലിലാണ്​.

ബാഴ്‌സലോണയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം, പാരീസിലേക്കെത്തുന്ന മെസ്സിയെ കാത്ത് എയര്‍പോര്‍ട്ട് മുതല്‍ പാക്ക് ഡി പ്രിന്‍സസ് സ്റ്റേഡിയം വരെ ആരാധകരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. തന്നെ കാത്തുനിന്ന ആരാധകർക്കെല്ലാം അഭിവാദ്യം അർപ്പിച്ചതിന് ശേഷമാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് പോയത്. അതിന് ശേഷമാണ് പിഎസ്ജിയുമായി കരാര്‍ ഒപ്പുവെയ്ക്കുന്നതിനായി മെസ്സി സ്റ്റേഡിയത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *