0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സൈ​നി​ക സ്കൂ​ളു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്.

സൈനിക സ്‌കൂളില്‍ പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു. നിലവില്‍ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടരവര്‍ഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ മിസോറാമിലെ സൈനിക സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്.

അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് 100ല​ക്ഷം കോ​ടി​യു​ടെ ഗ​തി ശ​ക്തി പ​ദ്ധ​തി പ്രധാനമന്ത്രി പ്ര​ഖ്യാ​പി​ച്ചു. ല​ക്ഷ്യം ആ​ധു​നി​ക ​രീ​തി​യി​ല്‍ അ​ടി​സ്ഥാ​ന​വി​ക​സ​നം, ഗ്രാ​മ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ്. ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കാ​ന്‍ 75 വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ള്‍ ആ​രം​ഭി​ക്കും.​ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് ക​രു​ത​ല്‍. സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *