0 Comments

ടോക്യോ ഒളിമ്ബിക്സിലെ ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും. എന്നാല്‍ കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നീരജ് ചോപ്ര വിശ്രമിക്കുകയാണ് എന്നാണ്  റിപ്പോർട്ട്.

നേരത്തെ സ്വർണം നേടിയതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരം കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംഘടിപ്പിച്ച ഒളിമ്പിക്സ് താരങ്ങളെ അനുമോദിക്കുന്ന ചടങ്ങിൽ ഒളിമ്പിക്സിൽ ഫൈനലിൽ സ്വർണം നേടിയ ശേഷം തനിക്ക് കടുത്ത ശരീര വേദന അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ മെഡൽ നേട്ടത്തിന്റെ സന്തോഷത്തിൽ അത് താൻ കാര്യമാക്കിയില്ല എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന് പനി ബാധിച്ചിരിക്കുന്നത്.

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *