0 Comments

കാ​ബൂ​ൾ: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ൾ താ​ലി​ബാ​ൻ കീ​ഴ​ട​ക്കി​യ​തോ​ടെ ര​ക്ഷ​പെ​ടാ​നു​ള്ള വ​ഴി​നോ​ക്കി പ​ര​ക്കം​പാ​യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. കാ​ബൂ​ളി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ആ​യി​ര​ങ്ങ​ളാ​ണ് ഇ​ര​ച്ചെ​ത്തു​ന്ന​ത്. വി​മാ​ന​ത്തി​ൽ ക‍​യ​റി എ​ത്ര​യും വേ​ഗം അ​ഫ്ഗാ​ൻ വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. താലിബാൻ സേന തലസ്​ഥാനമായ കാബൂളിൽ പ്രവേശിച്ച ഞായറാഴ്​ച വൈക​ുന്നേരം ത​ന്നെ 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക്​ എത്തിയിരുന്നു. തിങ്കളാഴ്​ചയും സർവീസ്​ നടത്തുമെന്നും ഡൽഹി-കാബൂൾ-ഡൽഹി സർവീസ്​ നിർത്തിവെക്കാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.

വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക്‌ ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ‘അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ’ എന്ന് ഒരു സ്ത്രീ വിലപിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​ൻ സൈ​ന്യം ശ്ര​മി​ക്കു​ക​യാ​ണ്. യു​എ​സ് സൈ​ന്യം ആ​കാ​ശ​ത്തി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്തു. ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും വെ​ടി​വ​യ്പു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ജ​ന​ങ്ങ​ൾ വെ​ടി​യേ​റ്റ് കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്നു​ണ്ട്. കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തു​വ​രെ താ​ലി​ബാ​ന്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടു​ത്തേ​ക്ക് ജ​ന​ങ്ങ​ള്‍ ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടു​ത്തേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും താ​ലി​ബാ​ന്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *