0 Comments

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തൽ ആരോപണം വിദഗ്​ധസമിതി അ​േന്വഷിക്കുമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ കേന്ദ്രം നിലപാട്​ വ്യക്തമാക്കിയത്​. ചില നിക്ഷിപ്ത താല്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

കേസ് സുപ്രീംകോടതി പരി​ഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെ​ഗാസസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്.   ഗൂഢാലോചന അന്വേഷിക്കാൻ വിദ​ഗ്ധ സമിതിക്ക് രൂപം നൽകുമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ഹർജികൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞു. ഹർജികളിൽ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ഐ.ടി. മന്ത്രാലയവും അറിയിച്ചു.

ഇലക്​ട്രോണിക്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രാലയം, അഡീഷനൽ സെക്രട്ടറി രണ്ടു ​േപജുള്ള സത്യവാങ്​മൂലമാണ്​ കോടതിയിൽ സമർപ്പിച്ചത്​.  ഇസ്ര​േയൽ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ ഉപയോഗിച്ച്​ കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ, രാഷ്​ട്രീയക്കാർ, ആക്​ടിവിസ്​റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയെന്നാണ് കേന്ദ്രസർക്കാറിനെതിരായ​ ആരോപണം. ഇന്ന് ഏറ്റവുമൊടുവിലത്തെ കേസിലായി ഇരുപത്തിയൊന്നാമതായി പെ​ഗാസസ് കേസ് പരി​ഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  പെ​ഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *