0 Comments

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലാദ്യമായി പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കി നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ പ്രണയ ചിത്രമായ ഓഹ പത്തോളം ഒടിടി ഫ്ലാറ്റ് ഫോമുകളിൽ റിലീസായി. മനുഷ്യ മാംസം കൊടുത്തു വളർത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോർച്ചുഗീസ് ദുർമന്ത്രവാദമാണ് “ഓഹ”.

ആൽബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും  അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും  കഥ പറയുന്ന ഈ ചിത്രത്തിൽ ലില്ലിയായി സൂര്യലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി,സന്തു ഭായി,ചെറി,മാസ്റ്റർ ദേവനാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ.

രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ജ്യോതിഷ്  ടി കാശിയുടെ വരികൾക്ക്  നവാഗതരായ അജീഷ് ആന്റോ, സുമേഷ് സോമസുന്ദർ എന്നിവർ സംഗീതം പകരുന്നു. ഹരിശങ്കർ, നഫ്ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകർ. സ്വസ്തിക് വിനായക് ക്രിയേഷൻസിന്റെ ബാനറിൽ അനില കെ  എം  നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇതു വരെ കാണാത്ത   വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *