0 Comments

മ​ല​പ്പു​റം: സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്.

അ​ധ്യാ​പ​ക​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയോട് വാട്ട്സാപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം  മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതത്. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ  മനോവിഷമത്തിലാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *