0 Comments

റിയാദ്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ മിഷന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച രാവിലെ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തിയതോടെ ആഘോഷത്തിന് തുടക്കമായി. ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദേ​ശം അം​ബാ​സ​ഡ​ർ വാ​യി​ച്ചു. ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യ​തി​െൻറ 75​ വ​ർ​ഷ​ങ്ങ​ളു​ടെ ആ​ഘോ​ഷം സൗ​ദി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഊ​ഷ്​​മ​ള ബ​ന്ധ​ത്തി​േ​ൻ​റ​തു​കൂ​ടി​യാ​െ​ണ​ന്ന്​ അ​േ​ദ​ഹം പ​റ​ഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സൗദിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റേത് കൂടിയാണെന്ന് അംബാസഡർ പറഞ്ഞു. തലേന്ന് രാത്രിയിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പ്രവാസി വ്യവസായി സിദ്ദീഖ് അഹമ്മദിന് അംബാസഡർ സമ്മാനിച്ചു.

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കുളും പ്രവാസി പ്രതിഭകളും അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരും മാധ്യമ പ്രവർത്തകരും സ്വദേശി പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ എംബസി മീഡിയ സെക്രട്ടറി റിത്തു യാദവ് സ്വാഗത പ്രസംഗം നടത്തി.

സൗ​ദി​യു​മാ​യി അ​തി​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കു​ക​യാ​ണ്. വ​രും​കാ​ല​ങ്ങ​ളി​ൽ അ​ത്​ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ്​’ എ​ന്ന പേ​രി​ൽ സൗ​ദി​യി​ൽ ന​ട​ക്കു​ന്ന 75ാമ​ത്​​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​ ഭാ​ഗ​മാ​കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *