0 Comments

കാബൂൾ : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരരിൽ ചിലർ നഗരത്തിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിക്കുന്ന വീഡിയോ പുറത്ത്. ജനങ്ങളുടെ പലായനത്തിനിടെ തലസ്ഥാനനഗരമായ കാബൂളില്‍ അഫ്ഗാന്‍ പോരാളികള്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നതിന്റെ വീഡിയോ ഹമീദ് ഷാലിസി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കു വെച്ചിരിക്കുന്നത്. പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിക്കുകയാണവര്‍.

കുട്ടികളുടെ റൈഡുകളിൽ തുള്ളിച്ചാടുന്ന മദ്ധ്യവയസ്‌കരായ ഭീകരരെയാണ് വീഡിയോയിൽ കാണാനാവുന്നത്. എ കെ 47 തോക്കുകളും ഇവരുടെ കൈകളിൽ കാണാനാവും. ഇതേ പാർക്കിലെ കുതിരകളടക്കമുള്ള റൈഡുകളിലും ഇവർ കൗതുകത്തോടെ പങ്കെടുക്കുന്നുണ്ട്. പൊട്ടിച്ചിരികളോടെയാണ് ഇവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. ‘യുദ്ധം ജയിച്ചു, തേടിയത് ഞങ്ങള്‍ നേടി, രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്’-അഫ്ഗാനിസ്താനില്‍ ആധിപത്യം ഉറപ്പിച്ച ശേഷം താലിബാന്‍ പ്രതികരിച്ചത് ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *