0 Comments

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 12ത് മാൻ. ചിത്രത്തിന് തുടക്കമായി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽ പെടുന്നു. ജീത്തു ജോസഫ്, ഉണ്ണി മുകുന്ദൻ. ആന്റണി പെരുമ്പാവൂർ, ശിവദ, പ്രിയങ്ക നായർ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു.

സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.  ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.

നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാകും ഈ പ്രോജക്െടന്ന് ജീത്തു ജോസഫ് പറയുന്നു. സിനിമയുടെ തിയറ്റർ റിലീസിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും സാഹചര്യങ്ങൾ ഒത്തുവന്നാൽ ചിത്രം തിയറ്റർ റിലീസ് ആയിരിക്കുമെന്നും ജീത്തു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *