0 Comments

ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തുവിട്ടു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 24ന് ദുബായിൽ നടക്കും. ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ടൂർണമെന്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലും ഒമാനിലുമായി നടത്തുന്നത്.

ഉദ്​ഘാടന മത്സരത്തിൽ ഗ്രൂപ്പ്​ ബിയിൽ ഒമാനും പപ്പുവ ന്യുഗിനിയയും ഏറ്റുമുട്ടും. സ്​കോട്ട്​ലാൻഡ്​, ബംഗ്ലാദേശ്​ തുടങ്ങിയ ടീമുകൾ തമ്മിലാണ്​ രണ്ടാം മത്സരം. ഗ്രൂപ്പ്​ എയിൽ അയർലാൻഡ്​, നെതർലാൻഡ്​സ്​, ശ്രീലങ്ക, നമീബിയ തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിൽ നിന്നും രണ്ട്​ വീതം ടീമുകൾ സൂപ്പർ 12ലേക്ക്​ യോഗ്യത നേടും.

ക്ടോബർ 17ന് ആരംഭിക്കുന്ന ടൂർണമെന്റ് നവംബർ 14ന് അവസാനിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവയാണു യുഎഇയിലെ വേദികൾ. ആദ്യഘട്ട മത്സരങ്ങൾക്കാണ് ഒമാൻ വേദിയാകുക. ഒക്​ടോബർ 23 മുതൽ അബുദബിയിലാണ്​ സൂപ്പർ 12 മത്സരങ്ങൾ. ആസ്​ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്​ ഗ്രൂപ്പ്​ 12ലെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെസ്റ്റ്​ഇൻഡീസും തമ്മിൽ ദുബൈയിലാണ്​ രണ്ടാം മത്സരം

Leave a Reply

Your email address will not be published. Required fields are marked *