0 Comments

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോർട്ട് നൽകണം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും അക്രമ സംഭവങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളുടെ അന്വേഷണം സിബിഐക്ക് വിടുന്നതായി കൊല്‍ക്കത്ത ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ എഫ്.ഐ.ആറുകളും സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *