0 Comments

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357′ എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു

തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ വിചാരണയ്ക്ക് ശേഷം വിധി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *