0 Comments

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. ഓഫീസിലെ​ വിവിധ രേഖകൾ പരിശോധിക്കുകയും കോൺസുലേറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്​തിട്ടുണ്ട്​. ബുധനാഴ്ചയാണ്​ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയതെന്ന്​ ​അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചിൽ. റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ​ ഡൽഹിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *