0 Comments

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടന്‍ മാമുക്കോയ. മാമുക്കോയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജനാസ’ എന്ന ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസായി. കിരണ്‍ കബ്രാത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഷോര്‍ട്ട്ഫിലിമില്‍ ‘ഗന്ധര്‍വ്വന്‍ ഹാജി’ എന്ന പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.

ജീവിച്ചിരിക്കെത്തന്നെ മയ്യത്ത് കട്ടിലിലേറി പോകണമെന്ന ഗന്ധര്‍വ്വന്‍ ഹാജിയുടെ ആഗ്രഹം കേള്‍ക്കുന്ന മക്കളുടെ പ്രതികരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ കടന്നുവരുന്നത്. സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മുൻപ് സൈന പ്ലേ യിൽ ഒ.ടി.ടി. റിലീസായി ചിത്രം എത്തിയിരുന്നു. മാമുക്കോയയുടെ പിറന്നാൾ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

മാമുക്കോയക്ക് പുറമെ സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദർ, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാൽ, ആമിർഷ മുഹമ്മദ്, ഷാജി കൽപ്പറ്റ, മാരാർ മംഗലത്ത്, സിൻസി, മയൂഖ, മെഹ്രിൻ, നിവേദ് സൈലേഷ്, റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

എൽ. ബി. എന്റർടൈൻമെൻറ്സിനോട് ചേർന്ന് ഡ്രീം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറിൽ കിരൺ കാബ്രത്ത്, സജിൻ വെന്നർവീട്ടിൽ, റിയാസ് വയനാട്, ഘനശ്യാം, സിജിൽ രാജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോൺ വിൻസെന്റാണ് സംഗീത സംവിധായകൻ. എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഘനശ്യാം.

Leave a Reply

Your email address will not be published. Required fields are marked *