0 Comments

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ​യാ​ണ് താ​ലി​ബാ​ൻ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മെ​ത്തി​യ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചി​ല​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​ക​യും ചെ​യ്തു. വി​ട്ട​യ​ച്ച​വ​ർ ഇ​പ്പോ​ൾ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ഉ​ട​നെ ഇ​വി​ടെ​നി​ന്നും വ്യോ​മ​മാ​ർ​ഗം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തില്‍ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *