0 Comments

മസ്‍കത്ത്: ഒമാനിൽ ഇന്നു മുതൽ രാത്രി ലോക്ക്ഡൗണ്‍ ഇല്ല.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആയിരുന്നു  ഒമാനിൽ  രാത്രി ലോക്ക്ഡൗണ്‍ നിലനിന്നിരുന്നത്.  ലോക്ക്ഡൗണ്‍ ഇല്ലാതാകുന്നതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിലനിന്നിരുന്ന  നിയന്ത്രണം അവസാനിക്കും.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവും മഹാവ്യാധിയെ പ്രതിരോധിക്കാൻ ഒമാൻ സർക്കാർ കൈക്കൊണ്ട നടപടികള്‍ പ്രയോജനം നൽകിത്തുടങ്ങുകയും ചെയ്‍ത പശ്ചാത്തലത്തിലാണ് സുപ്രീം കമ്മറ്റിയുടെ ഈ തീരുമാനം. അതേസമയം  രാജ്യത്ത് വാക്സിനേഷൻ ക്യാംപെയിൻ വളരെ വേഗത്തിൽ പുരോഗമിക്കുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *