0 Comments

ഷാർജ: വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്​റഫ്​ അലിയുടെ മക​െൻറ വിവാഹ വേദിയിൽ താരപ്പകി​​ട്ടോടെ മമ്മൂട്ടിയും മോഹൻലാലും.ഷാർജയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവും ദുബായിയിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രത്തില്‍ സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്.

എം.എ. യൂസുഫലിയും അഷ്​റഫലിയും ചേർന്ന്​ ഇരുവരെയും സ്വീകരിച്ചു. അഷ്​റഫ്​ അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്​. യഹ്​യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലുള്ള വിവാഹമാണ്​ നടന്നത്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷണിക്കപ്പെട്ട നിശ്​ചിത എണ്ണം അതിഥികൾ മാത്രമാണ്​ പ​ങ്കെടുത്തത്​.

Leave a Reply

Your email address will not be published. Required fields are marked *