0 Comments

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ന്ന​താ​യി വ​നം​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്ത​ല്‍. കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ ഇതിനായി മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സാജനെതിരേ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉളളത്. അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് രാ​ജേ​ഷ് ര​വീ​ന്ദ്ര​ന്‍ വ​നം​വ​കു​പ്പ് മേ​ധാ​വി​ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് വ​നം​വ​കു​പ്പി​ലെ ക​ണ്‍​സ​ര്‍​വേ​റ്റ​റാ​യ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്‍.​ടി. സാ​ജ​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ള്ള​ത്.

എന്‍.ടി.സാജന്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജക്കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുട്ടില്‍ വില്ലേജിലെ മണിക്കുന്ന് മല എന്ന സ്ഥലത്തെ സ്വകാര്യഭൂമിയില്‍ നടന്ന മരംമുറിക്കല്‍ വനംഭൂമിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുളള ഗൂഢാലോചനയാണ് നടന്നത്. ഇതിലൂടെ മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കുകയും മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കുകയുമായിരുന്നു ലക്ഷ്യം. വയനാട്ടിലെത്തിയ എന്‍.ടി.സാജന്‍ പ്രതികളെ നേരിട്ട് കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു സാജന്റെ ഇടപെടലുകള്‍ എന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *