0 Comments

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ടി​വ​യ്പ്. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​മേ​രി​ക്ക​ൻ, നാ​റ്റോ, അ​ഫ്ഗാ​ൻ സൈ​നി​ക​രാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് താ​ലി​ബാ​ൻ സം​ഘ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. വിമാനത്താവളത്തിന്റെ വടക്കേ ഗേറ്റില്‍ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ച ഏഴുപേരും.

താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ര​ക്ഷ​പ്പെ​ടാ​നാ​യി കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. വെ​ടി​വ​യ്പി​നി​ടെ ആ​ളു​ക​ൾ ചി​ത​റി ഓ​ടു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *