0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോര്‍ട്ട് ചെയ്തു. 39,486 പേർ രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനം. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,24,74,773 ആയി. ഇതുവരെ 3,17,20,112 പേരാണ് രോഗമുക്തരായത്. നിലവിൽ 3,19,551 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 4,35,110 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,85,298 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി. ഇതുവരെ 58,89,97,805 പേർക്കാണ് വാക്സിനേഷൻ നൽകിയത്.

അതേസമയം, വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികള്‍ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് (എന്‍.ഐ.ഡി.എം). ദിവസം ഒരു കോടി പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കുന്ന രീതിയിലേക്ക് നീങ്ങണമെന്നും എന്‍.ഐ.ഡി.എം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *