0 Comments
കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ ഒരു ഡോസ് വാക്സിനെടുത്ത രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഖത്തറില്‍ ആകെ നല്‍കിയ ഡോസ് വാക്‌സിനുകളുടെ എണ്ണം 4,230,000-ലധികമാണ്. ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 79.8 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *