0 Comments

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരേയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കൊളീജിയം നിർദേശം അം​ഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരുമിച്ച് കൊളീജിയം ശുപാർശ ചെയ്യുന്നത്.  മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാർ. നിലവില്‍ കര്‍ണാടക ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുകയാണ് ജസ്റ്റിസ് ബി.വി.നാഗരത്‌ന.

ശുപാര്‍ശകള്‍ രാഷ്ട്രപതി കൂടി അംഗീകരിച്ചാല്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ആദ്യമായിട്ടാണ് ഇത്രയധികം പേരെ സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും. സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൊളീജിയം തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *