0 Comments

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം ആണ് പുതുക്കിയത്.

രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നും ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റീന്‍ ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *