0 Comments

സിനിമാ നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായ നൗഷാദിന് ആദരാഞ്ജലികളുമായി മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ആദരാഞ്ജലി നേര്‍ന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. തിരുവല്ല സ്വദേശിയായ ബ്ലെസ്സിയുടെയും സംവിധാന അരങ്ങേറ്റമായിരുന്നു കാഴ്ച.

ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. മൂന്നു പതിറ്റാണ്ടായി പാചക രംഗത്തുള്ള നൗഷാദ് ആയിരക്കണക്കിനു വിവാഹങ്ങൾക്കു ഭക്ഷണം ഒരുക്കിയിട്ടുണ്ട്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *