0 Comments

ഷാര്‍ജ: ഷാര്‍ജയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടാണ് എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഷോ​പ്പി​ങ് മാ​ളു​ക​ൾ, സി​നി​മാ​ശാ​ല​ക​ൾ, വി​നോ​ദ മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​ടെ ശേ​ഷി 80 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​താ​യി ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. വി​വാ​ഹ​വേ​ദി​ക​ളു​ടെ ശേ​ഷി 60 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. പ​ര​മാ​വ​ധി 300 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് കു​ത്തി​വെ​പ്പ് എ​ടു​ത്തി​രി​ക്ക​ണം. എ​ക്സി​ബി​ഷ​നു​ക​ളി​ലും സാ​മൂ​ഹി​ക- ക​ല- സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ണ്ട് ഡോ​സ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം.

പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ് ഫ​ലം കൈ​വ​ശം ക​രു​ത​ണം. മാ​സ്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ​യി​ൽ ഒ​രു ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ ലം​ഘി​ക്കു​ന്ന​വ​ർ ശി​ക്ഷാ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *