0 Comments

മൈ​സൂ​രു: മൈ​സൂ​രു​വി​ന​ടു​ത്ത് ചാ​മു​ണ്ഡി ഹി​ല്ലി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്.

സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്.

ചൊവ്വാഴ്ച രാത്രി സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളെ പിടികൂടാനായത്. പെൺകുട്ടി ചികിത്സയിലായതിനാൽ തന്നെ മൊഴി എടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിൽനിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലും മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ഒടുവിലാണ് പ്രതികളെ പിടികൂടാനായതെന്നും പ്രവീൺ സൂദ് പറഞ്ഞു. ഹൈകോടതി ഉത്തരവിനെ തുടർന്ന് അന്വേഷണം നടക്കുന്ന കേസുകളിലെ പ്രതികളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നും തൊഴിലിെൻറ ഭാഗമായി ഇവർ പലപ്പോഴായി മൈസൂരുവിൽ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *