0 Comments

ദോഹ: അഫ്​ഗാനിൽ കാബൂൾ തലസ്ഥാനത്തെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ പുറത്ത്​ 170 ലേറെ പേരുടെ മരണത്തിനിടയായ ചാവേർ ബോംബാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ഭീകരതയും ആക്രമണവും അപലപനീയവും എക്കാലത്തും എതിർക്കപ്പെടുന്നതുമാണെന്ന്​ ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. ​

വ്യാഴാഴ്​ച വൈകീ​ട്ടോടെയായിരുന്നു കാബൂൾ വിമാനത്താവള കവാടത്തിന്​ പുറത്ത്​ തടിച്ചുകൂടിയവർക്കിടയിലേക്ക് ഐ എസ് ഭീകരർ ​ ചാവേർ ആക്രമണം അഴിച്ച് വിട്ടത് . 13 യുഎസ് മറീനുകളും, നൂറിലേറെ അഫ്​ഗാനികളും കൊല്ലപ്പെട്ട സ്​ഫോടനം ലോക രാജ്യങ്ങളെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *