0 Comments

ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.  രാമൻ എല്ലാവരുടേതുമാണ്, രാമൻ എല്ലാവരിലുമുണ്ട്. എല്ലാവരുടെയും ഉള്ളിൽ രാമനെയും സീതയെയും കണ്ടെത്തണം. രാമനോടുള്ള ബഹുമാനവും ഇഷ്ടവുമാകണം തനിക്കു പേരിടുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നത്.

പൊതുജീവിതത്തിൽ മഹാത്മാ ഗാന്ധി ശ്രീരാമന്റെ ആദർശങ്ങളാണു പിൻപറ്റിയത്. ഗാന്ധിജി തന്റെ സങ്കൽപത്തിലുള്ള ഇന്ത്യയെ വിളിച്ചതും രാമരാജ്യമെന്നാണ്–‌‌അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേ, രാഷ്ട്രപതി പറഞ്ഞു. അയോധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർഥമെന്നും രാഷ്ട്രപതി പറഞ്ഞു. രാമായണ കോണ്‍ക്ലേവിന്റെ തപാൽ കവർ രാഷ്ട്രപതി അനാവരണം ചെയ്തു.

രാം ലല്ല പ്രതിഷ്ഠയുള്ള താൽക്കാലിക ക്ഷേത്രത്തിൽ അദ്ദേഹം പ്രാർഥിച്ചു. നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രവും ഹനുമാൻ ഗഡി ക്ഷേത്രവും സന്ദർശിച്ചു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്രമന്ത്രി ദർശന വിക്രം ജർദോഷ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *