0 Comments

മ​നാ​മ: വേ​ന​ല​വ​ധി​ക്ക് ​​ശേ​ഷം ബഹ്‌റിനിൽ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ തയ്യാറെടുക്കുന്നു .സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒരുക്കങ്ങൾ പൂ​ർ​ത്തി​യാ​യി. അ​വ​ധി​ക്കാ​ല​ത്ത്​ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു​ മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളി​ൽ ഭൂരിഭാഗവും തി​രി​ച്ചെ​ത്തി. കോ​വി​ഡ്​ സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്ത് മു​ഖ്യ​മാ​യും ഓ ൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ഓ​ൺ​ലൈ​നാ​യാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്​ എ​സ്. ന​ട​രാ​ജ​ൻ അറിയിച്ചു . ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ​ സ​ർ​വേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗൂ​ഗ്​​ൾ ഫോ​മി​ൽ സെ​പ്​​റ്റം​ബ​ർ ര​ണ്ടു​ വ​രെ താ​ൽ​പ​ര്യം അ​റി​യി​ക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *