0 Comments

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നിന്നുള്ളവർക്ക് ഒരാഴ്ചത്തെ ക്വറന്റീൻ നിർബന്ധമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും 2 ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും പരിഗണിക്കില്ല. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവ്  ആയാല്‍  പുറത്തിറങ്ങാം.

കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും.  വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക ക‍ർമ്മസമിതിയെ നിയോഗിക്കുമെന്നാണ് കർണ്ണാടക സർക്കാരിന്റെ അറിയിപ്പ്. അതിർത്തിയിലും പരിശോധന കർശനമാക്കും. കേരളത്തിന്റെ അതിർത്തിയിൽ കൂടുതൽ പൊലീസിന് നിയോഗിക്കുമെന്നും കർണാടക പറയുന്നു.

കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഇതിന് വിരുദ്ധമായാണ് കർണാടകത്തിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *