0 Comments

അബുദാബി: യുഎഇയിലുട നീളം കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു. ഇനി മുതല്‍ 50 ദിര്‍ഹമായിരിക്കും കൊവിഡ് പരിശോധനയ്‍ക്ക് ഈടാക്കുക. നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ് വിവിധ സ്ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. മലയാളികൾ അടക്കം പ്രവാസികൾക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.

രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്‍ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *