0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മി.മി മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 വര്‍ഷത്തിനിടെ ലഭിക്കുന്ന ഉയര്‍ന്ന നിരക്കാണിത്.

പ​ല​യി​ട​ത്തും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ മു​ത​ൽ ഉ​ത്ത​രേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന 24 മ​ണി​ക്കൂ​റി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ യ​മു​നാ ന​ദി​യി​ൽ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് തീ​ര​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സെപ്റ്റംബര്‍ 4 വരെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് മുന്‍പ് 2010 സെപ്റ്റംബറിലാണ് ഡല്‍ഹിയില്‍ കൂടുതല്‍ മഴലഭിക്കുന്നത്. 110 മിമി ആയിരുന്നു അന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *