0 Comments

ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ ഫൈനല്‍ ഇന്‍റര്‍നാഷണല്‍ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാത്തരം ഘടകങ്ങളും കാലത്തിനനുസൃതമായി അവതരിപ്പിക്കുന്നതാണ് പുതിയ സിനിമയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷ.

ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രവും ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷത്തിലെത്തുന്ന അഞ്ചാം ചിത്രവും കൂടിയാണ് ഇത്. കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *