0 Comments

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,092 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.509 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ കൊവിഡ് കേസുകൾ 3,28,57,937 ആയി ഉയർന്നു. ഇതുവരെയുള്ള കൊവിഡ് മരണം നാല് ലക്ഷം കവിഞ്ഞു. 4,39,529 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ഇ​ത്ര​യു​മ​ധി​കം വ​ർ​ധി​ക്കു​ന്ന​ത്. ആ​കെ കേ​സു​ക​ളി​ൽ 32,803 എ​ണ്ണ​വും കേ​ര​ള​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. നി​ല​വി​ൽ 3,89,583 സ​ജീ​വ​കേ​സു​ക​ളാ​ണു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 66,30,37,334 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 81,09,244 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *