0 Comments

മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല  (40)അന്തരിച്ചു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന.

മോഡലിംഗിലൂടെയാണ് സിദ്ധാർഥ് ശുക്ല കരിയർ ആരംഭിച്ചത്. നിരവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയും അവതാരകനായുമെത്തി. ബിസിനസ് ഇൻ റിതു ബസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വെബ് സിരീസുകളിലും സജീവ സാന്നിധ്യമായിരുന്നു.
ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *