0 Comments

ജിദ്ദ: അനധികൃത ചാരിറ്റി പിരിവ് നടത്തിയവര്‍ സൗദിയില്‍ പിടിയില്‍. 12 പേരാണ് പിടിയിലായത്.  മൂന്ന് വിദേശികളും ഒമ്പത് സൗദികളുമാണ് പിടിയിലായത്.   ഓഗസ്റ്റില്‍ അനുമതിയില്ലാതെ പിരിവ് നടത്തിയവരാണ്  ഇവര്‍ .

ദേശീയ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് നോണ്‍ പ്രോഫിറ്റ് സെക്റ്ററാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പിരിവുകള്‍ക്കും അധികൃതരുടെ അനുമതി ആവശ്യമാണ്. അനധികൃത പരിവിന്റെ പേരില്‍ മലയാളുകളടക്കമുള്ളവര്‍ നേരത്തെയും  സൗദിയില്‍ പിടിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *