0 Comments

ട്രെയിനില്‍ അടിവസ്്ത്രം മാത്രം ധരിച്ച് യാത്ര ചെയ്‌തെ എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെ കൂടുതല്‍ ആരോപണം. എം.എൽ.എ ഗോപാൽ മണ്ഡൽ മദ്യപിച്ചിരുന്നുവെന്നും തന്‍റെ ​സ്വർണമോതിരം മോഷ്​ടിച്ചുവെന്നുമാണ്​ യാത്രക്കാരനായ പ്രഹ്ലാദ്​ പാസ്​വാന്‍ പരാതി നൽകി. മദ്യപിച്ചാണ്​ എം.എൽ.എ ട്രെയിനിലൂടെ നടന്നത്​. ഇയാൾ തന്‍റെ സ്വർണമോതിരം മോഷ്​ടിച്ചുവെന്നും പരാതിയിൽ പാസ്​വാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

സ്​ത്രീ യാത്രക്കാർ ഉണ്ടായിരുന്ന കമ്പാർട്ട്​മെന്‍റിൽ ബിഹാർ എം.എല്‍.എ അടിവസ്​ത്രം ധരിച്ച യാത്ര ചെയ്​തത്​ വിവാദമായിരുന്നു. ഇത്​ ചോദ്യം ചെയ്​ത സഹയാത്രികനെ എം.എൽ.എ അസഭ്യം പറഞ്ഞെന്നും വെടിവെക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്​.

ദില്ലി റെയില്‍ സ്റ്റേഷന്‍ പൊലീസിലാണ് പരാതി നല്‍കിയത്. പട്‌ന-ദില്ലി തേജസ് രാജധാനി എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.  സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്‌മെന്റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ  അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളില്‍ നില്‍ക്കുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം, തന്‍റെ വയറിന്​ സുഖമില്ലായിരുന്നെന്നും തിടുക്കത്തിൽ ശൗചാലയത്തിൽ പോയതുകൊണ്ടാണ്​ ഇങ്ങനെ സംഭവിച്ചതെന്നുമാണ്​ എം.എൽ.എയുടെ വിശദീകരണം. താൻ സഹയാത്രികരോട്​ മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *