0 Comments

ന്യൂഡൽഹി:  രാജ്യത്തെ 12 ഹൈക്കോടതികളിലേക്കു ജഡ്ജിമാരായി കൊളീജിയം ശുപാർശ ചെയ്ത 68 പേരിൽ 10 വനിതകൾ ഉൾപ്പെടുന്നു. അതിൽ 4 പേർ കേരള ഹൈക്കോടതിയിലേക്കാണെന്നതും ചരിത്രം. ആകെ 8 പേരുകളാണ് കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​ൻ.​​​വി. ര​​​മ​​​ണ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യം ഓ​​​ഗ​​​സ്റ്റ് 24, സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് 68 ജ​​​ഡ്ജി​​​മാ​​​രെ ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നു പു​​​റ​​​മെ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ യു.​​​യു. ല​​​ളി​​​ത്, എ.​​​എം. ഖാ​​​ൻ​​​വി​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ളീ​​​ജി​​​യം അം​​​ഗ​​​ങ്ങ​​​ൾ. ശി​​​പാ​​​ർ​​​ശ ചെ​​​യ്ത 68 പേ​​​രി​​​ൽ 44 അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും 24 ജു​​​ഡീ​​​ഷൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും 11 വ​​​നി​​​ത​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രാ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സോ​​​​ഫി തോ​​​​മ​​​​സ്, ര​​​​ജി​​​​സ്ട്രാ​​​​ര്‍ (ജി​​​​ല്ലാ ജു​​​​ഡീ​​​​ഷ​​​​റി) പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍, കോ​​​​ട്ട​​​​യം ജി​​​​ല്ലാ സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍, എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി സി.​​​​എ​​​​സ്. സു​​​​ധ എ​​​​ന്നി​​​​വ​​​​രെ​​ ജു​​​​ഡീ​​​​ഷ​​​​ല്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്നും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍നി​​​​ന്ന് ശോ​​​​ഭ അ​​​​ന്ന​​​​മ്മ ഈ​​​​പ്പ​​​​ന്‍, സ​​​​ഞ്ജീ​​​​ത ക​​​​ല്ലൂ​​​​ര്‍ അ​​​​റ​​​​യ്ക്ക​​​​ല്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി, അ​​​​ര​​​​വി​​​​ന്ദ​​​കു​​​​മാ​​​​ര്‍ ബാ​​​​ബു ത​​​​വ​​​​ര​​​​ക്കാ​​​​ട്ടി​​​​ല്‍ എ​​​​ന്നി​​​​വ​​രെ​​യു​​മാ​​ണു കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യി​​ലേ​​ക്ക് ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത​​ത്.

സാധ്യതാപട്ടികയിൽ ഉണ്ടായിരുന്ന 112 പേരിൽ നിന്നാണു 68 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. അവസാനംവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 16 പേരുടെ കാര്യത്തിൽ കൊളീജിയം കൂടുതൽ വിശദാംശം തേടി.ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്ക് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത ജ​​​ഡ്ജി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി വൈ​​​കി​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. അ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ബാ​​​ർ​​​ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര നി​​​യ​​​മ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കൊ​​​ളീ​​​ജി​​​യം ശി​​​പാ​​​ർ​​​ശ​​​യ്ക്ക് എ​​​ത്ര​​​യും വേ​​​ഗം സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​ൻ.​​​വി. ര​​​മ​​​ണ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

Leave a Reply

Your email address will not be published. Required fields are marked *