0 Comments

ദുബായ് : നിർമിതിയിലെ പ്രത്യേകതകൾക്ക് യു.എസ്. ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (യു.എസ്.ജി.ബി.സി.) പ്ലാറ്റിനം റേറ്റിങ് ലഭിച്ച പള്ളി ഹത്തയിൽ തുറന്നു. പള്ളിയുടെ പരിസ്ഥിതി സൗഹൃദപരമായ നിർമിതിക്ക് യു.എസ്.ജി.ബി.സി. 83 പോയന്റാണ് നൽകിയത്.

1,050 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പള്ളിയിൽ ഒരേ സമയം 600 ലേറെ പേർക്ക് പ്രാർഥന നടത്താം യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇൗ സവിശേഷ പള്ളി നിർമിച്ചത്. ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ദുബായ് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പാണിതെന്ന് ദീവ മാനേജിങ് ഡയറക്ടറും സിഇഒയുമായ സഇൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു

ദുബായ് 2040 ആശയത്തിൽ ഊർജ-പ്രകൃതിസംരക്ഷണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നിർമാണരംഗങ്ങളിൽ നടപ്പാക്കിയിട്ടുള്ളത്. 25 മീറ്റർ ഉയരത്തിലുള്ള മിനാരമാണ് പള്ളിക്കുള്ളത്. കാർ, മോട്ടോർ ബൈക്ക് പാർക്കിങ്, ദൃഢനിശ്ചയക്കാർക്കുള്ള സൗകര്യങ്ങൾ, ഗ്രീൻ ചാർജർ സ്റ്റേഷൻ എന്നീ സംവിധാനങ്ങൾ കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ഏകദേശം 26.5 ശതമാനം ഉൗര്‍ജവും 55 ശതമാനം ജലവും സംരക്ഷിക്കുന്നു. സൗരോർജ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ജലസേചനത്തിനും ശുചീകരണത്തിനും വെള്ളം പുനരുപയോഗിക്കാനുള്ള ജല ശുദ്ധീകരണ യൂണിറ്റ് ആണ് മറ്റൊരു പ്രത്യേകത. പള്ളിക്കുള്ളിൽ സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി വായു ശുദ്ധീകരണത്തിന് ഉയർന്ന കാര്യക്ഷമമായ ഉപകരണം ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി. ഹ

Leave a Reply

Your email address will not be published. Required fields are marked *