0 Comments

ഭവാനിപൂർ:  ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി മത്സരിക്കില്ലെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് അറിയിച്ചു. പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മേദിനിപുരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബംഗാളിലെ ഭവാനിപൂരാണ്​ എല്ലാവരും ഉറ്റുനോക്കുന്ന ശ്രദ്ധേയമണ്ഡലം. മുഖ്യമന്ത്രി മമത ബാനർജി ജനവധി തേടുന്ന മണ്ഡലമാണ്​ ഭവാനിപൂർ. സംസ്​ഥാനത്ത്​ തൃണമൂലിന്​ വൻ മേൽക്കൈ നേടിയപ്പോഴും പാർട്ടിവിട്ട്​ ബി.ജെ.പിയിലെത്തിയ സു​േവന്ദു അധികാരിയോട്​ നന്ദിഗ്രാമിൽ പരാജയം ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു മമതക്ക്​. എങ്കിലും മൂന്നാമതും മുഖ്യമന്ത്രി സ്​ഥാനം മമതയെ തേടിയെത്തി. നിയമസഭയിൽ അംഗമല്ലാത്തൊരാൾ മന്ത്രിപദത്തിലെത്തിയാൽ ആറുമാസത്തിനകം ജനവിധി തേടണമെന്നാണ്​ ചട്ടം. മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂർ തന്നെ വീണ്ടും ജനവിധി തേടാൻ മമത തെരഞ്ഞെടുക്കുകയായിരുന്നു

‘ഭവാനിപൂരിൽ മറ്റൊരാൾ മത്സരിക്കും. സുവേന്ദു അധികാരി മമതയെ തോൽപ്പിച്ച ആളാണ്. എന്തിനാണ് വീണ്ടും ഒരു വ്യക്തി തന്നെ പലതവണ അവരെ തോൽപ്പിക്കുന്നത്? ഇത്തവണ മറ്റാരെങ്കിലും അവർക്കെതിരെ മത്സരിക്കും.’– ഘോഷ് പറഞ്ഞു. ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ ബിജെപി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ഘോഷ് വ്യക്തമാക്കി.

എന്നാൽ, ഭവാനിപൂരിൽ സ്​ഥാനാർഥി നിർണയത്തിനും പ്രചാരണത്തിനും തൃണമൂൽ മേ​ൽക്കൈ നേടു​േമ്പാഴും അതൃപ്​തിയിലാണ്​ ബി.ജെ.പിയും ഇടതുപാർട്ടികളും. സെപ്​റ്റബർ മൂന്നിന്​ ഉപതെരഞ്ഞെടുപ്പ്​ നടത്താനുള്ള തെരഞ്ഞെടുപ്പ്​ കമീഷന്‍റെ പ്രഖ്യാപനത്തിൽ ബി.ജെ.പി ബംഗാൾ ഘടകം അതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിനെ നേരി​ട്ടില്ലെങ്കിൽ മമതക്ക്​ മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ പുറത്തുപോകേണ്ടിവരും. അത്​ ഒഴിവാക്കാനാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ ബംഗാളിലെ മറ്റു മണ്ഡലങ്ങളെ ഒഴിവാക്കി മൂന്ന്​ മണ്ഡലങ്ങളിൽ മാത്രം തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതെന്നാണ്​ ബി.ജെ.പിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *