0 Comments

വിജയ് സേതുപതി നായകനാവുന്ന ‘തുഗ്ലക്ക് ദര്‍ബാര്‍’ ചിത്രം നെറ്റ്ഫ്ലിക്സിൽ സെപ്റ്റംബർ 11ന് റിലീസ് ചെയ്യും. ചിത്രം നേരിട്ട് ഒടിടി റിലീസ് ആണെന്ന് നേരത്തെ അറിയിച്ചിരുന്നു.   വിനായക ചതുർത്ഥിദിനമായി സെപ്റ്റെംബർ പത്ത് വൈകുന്നേരം 6.30 ന് സൺ ടിവിയിൽ സംപ്രേഷണം ചെയ്യും .

മഞ്ജിമ മോഹന്‍, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്നാണ് സൂചന. മനോജ് പരമഹംസ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

വിജയ് സേതുപതിയ്ക്കൊപ്പം പാര്‍ഥിപന്‍, അതിദി റാവു ഹൈദരി, മഞ്ജിമ മോഹന്‍, കരുണാകരന്‍, ഭഗവതി പെരുമാള്‍, രാജ്, റിഷ, സംയുക്ത നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.പാർത്ഥിപൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഞാനും റൗഡി ധാനും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയും പാർഥിപനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *