0 Comments

യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്​ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവുകള്‍. ഗ്രീൻ, ഫ്രീലാൻസ്​ വിസക്ക്​ പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും തീരുമാനമായി.

ഗോൾഡൻ വിസ നൽകുന്നവരുടെ മേഖലകൾ വിപുലീകരിച്ചതായി യു.എ.ഇ അറിയിച്ചു. സയൻസ്​, എൻജിനിയറിങ്​, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ്​ മാനേജ്​മെന്‍റ്, ടെക്​നോളജി മേഖലയിലെ സ്​പെഷലിസ്​റ്റുകൾ, സി.ഇ.ഒമാർ, മാനേജർമാർ എന്നിവർക്കും ഗോൾഡൻ വിസ ലഭിക്കും.

പത്തുവർഷ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും തീരുമാനിച്ചിട്ടുണ്ട്​. ഉയർന്ന നൈപുണ്യമുള്ളതും പ്രത്യേകതയുള്ളവരുമായ താമസക്കാർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, ഉന്നത വിജയികളായ വിദ്യാർഥികൾ എന്നിവർക്കാണ്​ നടപടിക്രമങ്ങൾ ലളിതമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *